FLASH NEWS

വജൈനൽ ഫിസ്റ്റുല : അറിയാം രോഗ ലക്ഷണങ്ങൾ 

May 01,2023 08:00 PM IST

യോനിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളിൽ ഒന്നാണ് വജൈനല്‍ ഫിസ്റ്റുല. യോനീ ഭിത്തികളില്‍ ദ്വാരം രൂപപ്പെടുകയും ഈ ദ്വാരം മൂത്രസഞ്ചി, റെക്ടം, കുടല്‍ എന്നിങ്ങനെ ഏതെങ്കിലും ആന്തരിക അവയവവുമായി ബന്ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് വജൈനല്‍ ഫിസ്റ്റുല.     വജൈനല്‍ ഫിസ്റ്റുലയുടെ പ്രധാന ലക്ഷണങ്ങള്‍ : 

1. മൂത്രവിസര്‍ജ്ജനത്തില്‍ തകരാറോ മൂത്രം ചോരുന്ന അവസ്ഥയോ

2. മലം ചോരുന്ന അവസ്ഥ

3. മൂത്രമൊഴിക്കാനോ മലവിസര്‍ജ്ജനം ചെയ്യാനോ തോന്നാതിരിക്കുക

4. യോനിയില്‍നിന്ന് ദുര്‍ഗന്ധമുള്ള സ്രവങ്ങള്‍ വമിക്കുക

5. യോനിയില്‍ അണുബാധയും ചൊറിച്ചിലും ഉണ്ടാവുക

6.അടിവയറ്റിൽ കഠിനമായ വേദന അനുഭവപ്പെടുക

7.മൂത്രനാളിയിലും വൃക്കയിലും ഉണ്ടാവുന്ന  അണുബാധ

8. ലൈംഗികബന്ധത്തിനിടെ കടുത്ത വേദന

9.മനംമറിച്ചിലോ ഛര്‍ദ്ദിയോ

10. നിൽക്കാത്ത അതിസാരം

11.അകാരണമായ ഭാരനഷ്ടമുണ്ടാവുക

12. യോനിയില്‍നിന്നോ റെക്ടത്തിൽ നിന്നോ ഉണ്ടാവുന്ന രക്തസ്രാവം    

 ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കാണപ്പെട്ടാൽ അടിയന്തിരമായി ഡോക്ടറെ സമീപിച്ച് ചികിൽസ തേടണം.

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.